തിരുവനന്തപുരം: എന്നോട് പറയാനുള്ളത് രാജ്ഭവനിൽ വന്നു നേരിട്ട് പറയാൻ മുഖ്യമന്ത്രിയെ വിളിച്ചു ഗവർണർ. പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാൻ രാജ്ഭവനിലേക്ക് വരാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതായി ഗവർണർ ആരിഫ് ഖാൻ. തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് ആരോടും മുന്‍ വിധിയില്ല. പറയാനുള്ളത് രാജ്ഭവനിൽ വന്നു നേരിട്ട് പറയു. മാധ്യമങ്ങളിലൂടെയാണ് എന്നോട് സംസാരിക്കേണ്ടതില്ല ഗവർണർ തുറന്നടിച്ചു. കഴിഞ്ഞ മാസങ്ങളായി മുഖ്യമന്ത്രിയും ഗവർണറും മാധ്യമങ്ങളിലൂടെ ചില വിഷയങ്ങളിൽ പ്രതികരണങ്ങൾ നടത്തുകയായിരുന്നു.
![]()
