റിയാദ്: സൗദിയിലെ സ്മാർട്ട് ഫോണുകളിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ പിടിക്കപ്പെട്ടാൽ പിഴയും തടവും ലഭിക്കുമെന്ന മുന്നറിയിപ്പുമായി സൗദി സൈബർ വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം സൈബർ വിഭാഗം പുറത്തു വിട്ടത്. സൗദിയിലെ നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും ഓപ്പൺ ചെയ്യുന്നതിനായി വി.പി.എൻ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അത് പിടിക്കപ്പെട്ടാൽ പത്തു ലക്ഷം റിയാൽ പിഴയും ഒരു വർഷ ജയിൽ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ നിരോധിത സൈറ്റുകളോ ആപ്ലിക്കേഷനുകളോ തുറന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും പറയുന്നു. വാട്സ്ആപ്പ് കോളുകളും മറ്റും ഉപയോഗിക്കുന്നതിനായി നിരവധിപേരാണ് വി.പി.എൻ ഉപയോഗിക്കുന്നത്.
![]()
