റിയാദ്: പ്രമുഖ മോട്ടിവേറ്ററും പ്രഭാഷകനുമായ പി എം എ ഗഫൂര്‍ റിയാദിലെത്തുന്നു.കരുനാഗപ്പളളി പ്രവാസി കൂട്ടായ്മയായ “നന്മ” യുടെ വാര്‍ഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായാണ് എത്തുന്നത്.ജനുവരി 12 ന് റിയാദ് അല്‍ ജാബിര്‍ റോഡിലെ സമര് ഓഡിറ്റോറിയത്തിലാണ് നന്മോത്സവം അരങ്ങേറുന്നത്.സ്നേഹം,കരുണ,ആര്‍ദ്രത തുടങ്ങി മാനവിക മൂല്യങ്ങള്‍ പ്രമേയമാക്കി പിഎംഎ ഗഫൂര്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്നു സംഘാടകര്‍ അറിയിച്ചു.
![]()
