റിപ്പോർട്ട്:അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
നോർക്കാ ഐഡന്റിറ്റി കാർഡ് മൊത്തം 4,36,960 പ്രവാസികൾക്കാണുള്ളത്. ഏറ്റവും കൂടുതൽ നോർക്കയിൽ പ്രവാസികൾ അംഗമായിരിക്കുന്നത് യു.എ.ഇ ൽ നിന്നാണ്.1,80,465 പേര് കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.തൊട്ടു പുറകിൽ 98,783 പേരുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്ത് ഉണ്ട്.ഖത്തറിന് മൂന്നാം സ്ഥാനമാണുള്ളത് മൊത്തം അംഗങ്ങൾ 53,463 .
എന്നാൽ മറ്റു രണ്ട് രാജ്യങ്ങളുടെ പ്രവാസികളുടെ എണ്ണത്തിന്റെ അനുപാതത്തിൽ നോക്കുകയാണെങ്കിൽ ഒരു പക്ഷെ ഖത്തറിൽ നിന്നായിരിക്കും കൂടുതൽ പേർ.
ലോകത്തിലെ 182 രാജ്യങ്ങളിൽ നിന്നുള്ളവർ ഐ.ഡി. കാർഡ് ഉടമകളായിട്ടുണ്ട്. മൊത്തം 195 രാജ്യങ്ങളാണുള്ളത്.
പ്രവാസി ഐ ഡി കാർഡ് അടക്കമുള്ള ക്ഷേമ പദ്ധതികളിൽ ഏറെപ്പേർ അംഗങ്ങൾ ആവുന്നത് ഏറെ ശുഭോദർക്കമാണ്.കൂടുതൽ പ്രവാസികളിലേക്ക് നോർക്കയുടെ ആനുകൂല്യങ്ങൾ എത്തിക്കാൻ സാമൂഹിക സാംസ്കാരിക സംഘടനകൾ ശ്രമം നടത്തുന്നുണ്ട്.
![]()
