ദുബായ് :യു എ ഇ യില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്ട്രേഷന് ആരംഭിച്ചു. ഈ മാസം 21 വരെയാണ് രജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുളള നടപടികൾ സൗദി അറേബ്യയില്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തില്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം മക്കയില്‍ എത്തും.
![]()
