കണ്ണൂർ : വന്ദേഭാരതിന് സുഗമയാത്രയൊരുക്കാൻ മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നത് തുaടര്ക്കഥയാക്കി റെയില്‍വേ. തിങ്ങിനിറഞ്ഞ ട്രെയിനുകള്‍ ഏറെ സമയം പിടിച്ചിടുന്നതുമൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് റെയിവേയുടെ പ്രവൃത്തി. കഴിഞ്ഞദിസവം സൂചികുത്താൻ ഇടമില്ലാതെ നിറഞ്ഞുവന്ന മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് തിക്കോടിയില്‍ വന്ദേഭാരതിനായി അരമണിക്കൂറോളമാണ് പിടിച്ചിട്ടത്. ഇതിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളാണ് തിരക്കും ചൂടുംകൊണ്ട് കുഴഞ്ഞുവീണത്. സഹായാത്രക്കാര്‍ പ്രഥമശുശ്രൂഷ നല്‍കിയാണ് ഇവരെ കോഴിക്കോട് റെയില്വേസ്റ്റേഷൻ വരെ എത്തിച്ചത്. തിക്കോടിയില്‍ അരമണിക്കൂറോളം പിടിച്ചിട്ടതുകാരണം ഒരുമണിക്കൂര്‍ വൈകിയാണ് ട്രെയിൻ കോഴിക്കോട്ടെത്തിയത്.
![]()
