റിയാദ്: കണ്ണൂർ തലശ്ശേരി മൂഴിക്കര സ്വദേശി കല്ലിക്കണ്ടി അഷ്റഫ് (50)ൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. പനിയെ തുടർന്ന് റിയാദിലായിരുന്നു അന്ത്യം. മുറബ്ബയിൽ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമണങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ നിഹ്മത്തുള്ള, റസാഖ് വയൽക്കര, ഇബ്രാഹിം കരിം, ഫൈസൽ കൊല്ലം എന്നിവർ നേതൃത്വം നൽകി.
![]()
