ജിദ്ദ: വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളും ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം
യാത്ര ചെയ്താൽ മതിയെന്ന് പബ്ലിക്ക് ഹെൽത്ത് അതോറിറ്റി അറിയിപ്പ്.യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ എത്രയും പെട്ടന്ന് തിരികെ രാജ്യത്തേക്ക് എത്തണം.
തായ്ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറസ്, നേപ്പാൾ, മൊസാംബിക്ക്,സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ,ഇത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്,ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്,അഫ്ഗാനിസ്താൻ, ഇറാഖ് എന്നി മഞ്ഞ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ചുവന്ന കാറ്റഗറിയിലുള്ള സിംബാബ്വേയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശമുള്ളത്.
![]()
