ജിസാൻ:സൗദി അറേബ്യയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു.ജിസാൻ ദര്‍ബിൽ വർഷങ്ങളായി ശീഷ കട നടത്തുന്ന പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി അബ്ദുൽ മജീദ്( 47 ) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ശീഷ കടയിൽ ജീവനക്കാരനായിരുന്ന മജീദിനെ ജോലി അന്വേഷിച്ചു വന്ന ബംഗ്ളാദേശ് സ്വദേശിയെ ജോലി ഇല്ലന്ന് പറഞ്ഞു തിരിച്ചയച്ചതിനെ തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.പ്രതികളെന്ന് സംശയിക്കുന്ന മൂന്നു ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
![]()
