റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി 17,976 വിദേശ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ജവാസാത് വിഭാഗം അറിയിച്ചു. അറസ്റ്റിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അനധികൃത താമസം, തിരിച്ചറിയൽ രേഖ ഇല്ലാത്തവർ, കുടിയേറ്റക്കാർ, സ്പോൺസറുടെ കീഴിലല്ലാതെ പണിയെടുക്കുന്നവർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളും തിരച്ചിലുകളും ആണ് കഴിഞ്ഞ ആഴ്ചകളിൽ നടക്കുന്നത്. ഇത്തരക്കാരെ നാടുകടത്തുമെന്നും യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പാസ്പോര്ട്ട് വിഭാഗം അറിയിച്ചു.
![]()
