റാസൽ ഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി ദിൽഷാദാണ് (45) മരിച്ചത്.റാസൽഖൈമയിലെ ഗ്രൗണ്ടിൽ വെച്ച് ക്രിക്കറ്റ് കളിയിലേർപ്പെട്ട ദിൽഷാദിന് ബൗളിങ്ങിനിടെ അസ്വസ്ഥത ഉണ്ടാവുകയും ആംബുലന്‍സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റാക് യൂനിയൻ സിമൻ്റ് കമ്പനി ജീവനക്കാരനായ ദിൽഷാദ് കുടുംബസമേതം റാക് അൽ മാമൂറയിലായിരുന്നു താമസം.
പിതാവ്: കൊല്ലം തൊടിയൂർ കല്ലിക്കൊട്ടു മുഴങ്ങൻഗൊഡി അബ്ദുൽ ലത്തീഫ് മുഹമ്മദ് കുഞ്ഞു, മാതാവ്: ആബിദ, ഭാര്യ: ആബി അമീറ ദിൽഷാദ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. ആൺകുട്ടികൾ റാക് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
![]()
