ഹൈദരാബാദ്:തെലുങ്കാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ഡിജിപിക്ക് ഇലക്ഷൻ കമ്മീഷന്റെ വക സസ്പെൻഷൻ.ഡി ജി പി അഞ്ജാനി കുമാറിനെ ഇലക്ഷൻ കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്.
അഞ്ജനി കുമാറിനോടും മറ്റ് രണ്ട് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു പൂച്ചെണ്ട് നൽകിയത്.
![]()
