കായംകുളം:ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന നാഷണൽ കിക് ബോക്സിംഗിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് സാലിഹിന് കായംകുളം എം എസ് എം എച്ച് എസ് 1988
എസ് എസ് എൽ സി കൂട്ടായ്മയായ “അങ്കണം 88 ചാരിറ്റബിൽ ട്രസ്റ്റ്” മൊമെന്റോ നൽകി ആദരിച്ചു.എറണാകുളം ലണ്ടൻ കോളേജിലെ വിദ്യാർത്ഥിയാണ്.പ്രസിഡന്റ് തയ്യിൽ റെഷീദ്,സെക്രട്ടറി ഷാജു പി എ, നിർവ്വാഹക സമിതി അംഗങ്ങളായ വൈ സലിം, ഐ. കൊച്ചു മോൻ,നിസാം തോപ്പിൽ,നിസാർ ഇദ്രീസ്,മുഹമ്മദ് അഷ്റഫ്,ഷാനവാസ് മംഗല്യ എന്നിവർ പങ്കെടുത്തു.കൂട്ടായ്മ അംഗമായ കായംകുളം ആലിപ്പുരയിടത്തിൽ ഷാജഹാന്റെയും കുഞ്ഞുമോളുടെയും മകനാണ് മുഹമ്മദ് സാലിഹ്.സാബിക്ക്,സാലിമ എന്നിവർ സഹോദരങ്ങളാണ്.
![]()
