കുവൈറ്റ് സിറ്റി:കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി.ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് മരണമടഞ്ഞത്.
ഹവല്ലി ദാർ അൽ ഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
