മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.സൗദി അറേബ്യ,ബഹ്റൈൻ,ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ് ശനിയാഴ്ച സ്വർണമിശ്രിതം പിടിച്ചെടുത്തത്.
തൊപ്പിക്കടിയിലും അടിവസ്ത്രത്തിനുള്ളിലുമായി 15,20,000 രൂപയുടെ സ്വർണ്ണം കടത്താൻ
ശ്രമിച്ച ദുബൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ വടകര മുട്ടുങ്ങൽ തൈക്കണ്ടിയിൽ ഖദീമിനെ(33 ) അറസ്റ്റിലായി.
ബഹ്റൈനിൽ നിന്ന് വന്ന വടകര വില്യാപ്പളളി ഈങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസ് (27) നിന്ന് 46,87,800 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
റിയാദിൽ നിന്ന് ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ പുലാമന്തോൾ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് (34) 57,69,600 ലക്ഷം രൂപയുടെ സ്വർണവുമായാണ് പിടിയിലായത്.നാല് കാപ്സ്യൂളുകളായി 960 സ്വർണമിശ്രിതമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
![]()
