റിയാദ്:സന്ദർശക വിസയിൽ എത്തിയ മലപ്പുറം പെരിന്തൽ മണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) യുടെ മയ്യത്ത് ശനിയാഴ്ച മഗ്രിബ് നമസ്കാരാനന്തരം ജനാസ നമസ്കാരത്തിന് ശേഷം മൻസൂറിയ മക്ബറയിൽ കബറടക്കി.
ദേഹാസ്വസ്ഥതയെ തുടർന്ന് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച ആണ് മരണം സംഭവിച്ചത്.
പിതാവ്, ബീരാൻ കുട്ടി ഹാജി(പരേതൻ),മാതാവ്:കുന്നിരുമ്മ,ഭാര്യ:കുഞ്ഞിമ്മ,മക്കൾ:നിഷാദ്, റംസീന
![]()
