മക്ക:സൗദി കെ.എം.സി.സി സൗദി ദേശീയ സമിതിക്ക് പുതിയ നേതൃത്വം.മക്ക സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള കുഞ്ഞുമോൻ കാക്കിയ പ്രസിഡണ്ട് ആയി എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടപ്പോൾ വോട്ടെടുപ്പിലൂടെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി അഷ്റഫ് വെങ്ങാട്ട് ജനറൽ സെക്രട്ടറിയായി വിജയിച്ചു.അദ്ദേഹത്തിന് എതിരെ മത്സരിച്ച ഖാദർ ചെങ്കളയെ ചെയർമാനായി ഭൂരിപക്ഷ പിന്തുണയോടെ വരണാധികാരികൾ പ്രഖ്യാപിച്ചു.ജിദ്ദ സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള അഹ്മദ് പാളയാട്ട് ആണ് ട്രഷറർ.നൂറ്റിപ്പത്ത് കൗൺസിലറന്മാർ തെരെഞ്ഞെടുപ്പ് പ്രക്രീയയിൽ പങ്കെടുത്തു.സഹ ഭാരവാഹികളുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും
മക്ക കെ.എം.സി.സിയുടെ നിലവിലെ പ്രസിഡൻറ് കൂടിയായ കുഞ്ഞുമോൻ ഹജ്ജ് വോളന്റിയറന്മാരുടെ പ്രവർത്തനങ്ങൾക്ക് വളരെ ശക്തമായ നേതൃത്വമാണ് നൽകി വരുന്നത്.മലപ്പുറം, കൂട്ടിലങ്ങാടി സ്വദേശിയാണ്.
റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകനും,സാമൂഹിക സാംസ്കാരിക രംഗത്തെ നിര സാന്നിധ്യമായ അഷറഫ് വെങ്ങാട്ട് മികച്ച സംഘടകനാണ്.കോഴിക്കോട് പെട്ട സ്വദേശിയാണ്.കെ എം സി സി അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ഉള്ള പ്രവർത്തന മികവാണു അദ്ദഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചത്.
ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ മുൻ പ്രസിഡൻറും ഹജ്ജ് സെൽ ചെയർമാനുമായിരുന്ന ട്രഷർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട അഹ്മദ് പാളയാട്ട് കോഴിക്കോട് ചേലേമ്പ്ര സ്വദേശിയാണ്.
ഗൾഫ് ചന്ദ്രികയുടെ ഡയറക്ടർമാരിൽ ഒരാളായ കാസർകോട് സ്വദേശിയായ ഖാദർ ചെങ്കള മുൻ അഡ്ഹോക്ക് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
പ്രവാസ സമൂഹത്തെ ഒന്നാകെ ചേർത്തുപിടിച്ച് അവരുടെ പുനരധിവാസ സ്വപ്നം മുണ് നിർത്തിയുള്ള പ്രവർത്തനമായിരിക്കും കെ എം സി സി നടത്താൻ പോകുക എന്ന് ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട് ജി സി സി ടൈംസ്നോട് പറഞ്ഞു
![]()
