ഡല്‍ഹി:ചാര പ്രവർത്തി നടത്തിയതിനു ഇന്ത്യൻ മുന്‍ നാവിക ഉദ്യോഗസ്ഥർക്ക് കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഇന്ത്യ നല്കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. ഹര്‍ജി പരിശോധിച്ച് വാദം കേള്‍ക്കുന്നതിനായുള്ള തീയതി തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷത്തോളം ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വധശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുള്ളത്.
![]()
