റിയാദ്: മരുഭൂമിയിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ച്ചു നടക്കുന്നവർക്കും കൃഷി ഇടത്തിൽ പണിയെടുക്കുന്നവർക്കും തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിന് ബ്ലാങ്കെറ്റുകൾ വിതരണം ചെയ്തു.റിയാദ് നഗരത്തിൽ നിന്ന് എഴുപതു കിലോമീറ്റർ അകലെ മരുഭൂമിയിലാണ് ബ്ലാങ്കെറ്റുകൾ വിതരണം ചെയ്തത്.തുടർച്ചയായ മൂന്നാം വർഷമാണ് വിതരണം നടക്കുന്നത്. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഇവ വിതരണം ചെയ്യുന്നത്.വെള്ളിയാഴ്ച രാവിലെ നടന്ന വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം,സിദ്ദിഖ് നെടുങ്ങോട്ടൂർ,സുഹൈൽ കൂടാളി,ഷൈജു പച്ച,സമീർ,നിഖില സമീർ,ഷമീർ കല്ലിങ്ങൽ,ഷഫീഖ്,സലിം പുളിക്കൽ,ഗോപൻ. എസ്. കൊല്ലം,എൽദോ,അൻവർ,അനസ് തുടങ്ങിയവർ പങ്കെടുത്തു. അടുത്ത വെള്ളിയാഴ്ചകളിലും വിതരണം നടക്കുമെന്നും ഈ സംരംഭത്തിലേക്ക് ബ്ലാങ്കെറ്റുകളോ ജാക്കറ്റുകളോ (പഴയതും പുതിയതും) നൽകാൻ താൽപര്യമുള്ളവർ 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ പറഞ്ഞു
![]()
