വാഷിങ്ടൺ: ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ ഇടപെടുകയും ഇസ്രായേൽ ഹമാസ് നേതൃത്വവുമായി നിരന്തര ഇടപെടൽ നടത്തി ബന്ദികളുടെ മോചനത്തിനും ഇരു ഭാഗത്തെയും വെടി നിർത്തലിനും വഴിതുറന്ന ഖത്തറിനെയും ഈജിപ്തിനെയും അമേരിക്കൻ പ്രസിഡണ്ട് ബൈഡൻ നന്ദി അറിയിച്ചു. ഖത്തർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ്അൽസിസിക്കും നന്ദിപറയുന്നതായി ബൈഡൻ പറഞ്ഞു.
ഇവരുടെ ഇടപെടൽ കാരണം നിരവധി അമേരിക്കരാർക്ക് നടണയാനാകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കൂടാതെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രായേൽ സർക്കാറിനെയും പ്രധാനമന്ത്രി നെതന്യാഹു വിനേയും ബൈഡൻ പ്രശംസിച്ചു. ഖത്തറിന്റെയും ഈജിപ്റ്റിന്റെയും ഇടപെടലിലൂടെ വെടി നിർത്തൽ കരാർ പ്രഖ്യാപിക്കുന്നതിലൂടെ ഹമാസ് ബന്ദിയാക്കിയ അമ്പതോളം സ്ത്രീകളെ മോചിപ്പിക്കും. ഇതിനു പകരമായി ഇസ്രായേൽ ജയിലിലുള്ള നിരവധി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും ഖത്തർ ശൈഖ് പറഞ്ഞു
![]()
