റിവ്യൂ നിർത്തിയത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടില്ലന്നു പ്രശസ്ത സിനിമാതാരം മമ്മൂട്ടി.
പുതിയ ചിത്രമായ ‘കാതലിന്റെ’ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിവ്യൂ ബോംബിങ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്.സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ സിനിമ കാണാൻ എത്തേണ്ടത്.‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാനും കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ ഉണ്ടാവുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ അതിന്റെ വഴിക്കും പോകും. പ്രേക്ഷകരാണ് തീരുമാനിക്കുന്നത് അവര്‍ ഏത് സിനിമയാണ് കാണേണ്ടത് എന്ന്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതും അത് തന്നെയാണ് എന്ന് മമ്മൂട്ടി വ്യക്തമാക്കി.
![]()
