ഇസ്തംബൂൽ: 12 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പൽ കരിങ്കടലിൽ മുങ്ങി. തുർക്കിയ കാർഗോ കപ്പലായ കാഫ്കാമെറ്റ്ലർ ആണ് കരിങ്കടലിൽ മുങ്ങിയത്. ശക്തമായ കാറ്റിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കപ്പലിനെ കുറിച്ചോ കപ്പലിൽ ഉണ്ടായിരുന്ന 12 ജീവനക്കാരെ കുറിച്ചോ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഇവരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് രക്ഷ സേന. എന്നാൽ ഈ പ്രദേശത്തു ശക്തമായ കാറ്റ് നിലനിൽക്കുന്നതിനാൽ കപ്പലുകൾക്ക് ഈ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലെന്നാണ് അറിയുന്നത്. അപകടത്തിന് അല്പം മുൻപ് വരെ കപ്പലുമായി ആശയ വിനിമയം നടന്നിരുന്നെന്നും ശക്തമായ കാറ്റും കോളും യാത്രക്ക് പ്രയാസം സൃഷ്ടിക്കുന്നതായി സന്ദേശം ലഭിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
![]()
