ദുബായ്: രാമാന്തളിക്കാരുടെ യു എ ഇ ലെ കലാ സാംസ്കാരിക സാമൂഹ്യ കൂട്ടായ്മയായ ആർ എൻ എസ് ദുബൈയുടെ ഇരുപത്തിയേഴാമത് വാർഷികം വിവിധ കലാപരിപാടികളോടും കേരളീയ സദ്യയും ഒരുക്കി അജ്മാൻ വില്ലയിൽ വെച്ച് ആഘോഷിച്ചു.പ്രീത മധു,നീന രവി,സ്മിതാ മനോജ്,സന്ധ്യാ ഉണ്ണി,രമ്യ ചന്ദ്രൻ,രെമ്യ നിഷാന്ത്,സരിക നവീൻ,നീതു പ്രണവ്നി,ഷിത ചന്ദ്രൻ എന്നിവർ ചേർന്ന് കലാ പരിപാടികൾ നില വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു.
മധു,കെ.പി.രവി,കെ.വി.മനോജ്,കെ.പി.രാജീവൻ,കെ.എം.സുധീർ,ശ്രീധരൻ കെ.കെ,ദാമു,നിഷാന്ത്,നവീൻ,പ്രണവ്,രാജേഷ് കൊടിയത്ത്,ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
മധു നായർ കുട്ടായ്മയുടെ 2024 ലെ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി.
ജനറൽ സെക്രട്ടറി പ്രപീഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഉണ്ണി നന്ദിയും പറഞ്ഞു
![]()
