റിയാദ്: റിയാദിൻറെ സ്വന്തം വിമാനമായ റിയാദ് എയറിൽ ജോലിക്കായി അപേക്ഷിച്ചവരുടെ എണ്ണം പത്തു ലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരണങ്ങൾ റിയാദ് എയർ അധികാരികൾ പുറത്തു വിട്ടത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി കഴിഞ്ഞ ആറ് മാസക്കാലയളവിൽ പത്തുലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പൈലറ്റുമുതൽ ഗ്രൗണ്ട് സപ്പോർട് സ്റ്റാഫുകൾ വരെയുണ്ടെന്നാണ് കണക്ക്. 2025 ൽ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയർ രണ്ടു ലക്ഷം പേർക്ക് ജോലി നൽകും എന്നാണു അറിയുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലുള്ളതാണ് റിയാദ് എയർ. ആദ്യ ഘട്ടമായി 100 വിമാനങ്ങൾ സർവീസ് നടത്തും എന്നാണു മുൻപ് പ്രഖ്യാപിച്ചിരുന്നത്.
![]()
