ഗാസ: ഒരു മണിക്കൂറിനകം ഗാസയിലെ അൽ ശിഫ ആശുപത്രി ഒഴിയണമെന്ന് താകീതുമായി ഇസ്രായേൽ. ഗുരുതര പരിക്കുപറ്റിയവർ ഉൾപ്പെടെ 7000 ഓളം പേർ ഇപ്പോൾ ആശുപത്രിയിൽ ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ഇവരെ ഇവിടെ നിന്ന് മാറ്റുന്നതിനുള്ള ആംബുലൻസ് സൗകര്യങ്ങൾ ഇല്ലെന്നു ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഒരുമണിക്കൂർ കൊണ്ട് ആശുപത്രി ഒഴിയാൻ ഇസ്രായേൽ നൽകിയ താക്കീതു സാധ്യമല്ലെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
![]()
