റിയാദ് : രാഷ്ട്ര ശില്പിയും, പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നൂറ്റിമുപ്പത്തിനാലാമത് ജന്മദിനം ഒഐസിസി അല്‍ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഫൈസല്‍ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന ഒഐസിസി നേതാവ് ശാഫി കുദിര്‍ ഉദ്ഘാടനം ചെയ്തു. മോഡേണ്‍ ഇന്റർനാഷണല്‍ സ്കൂള്‍ പ്രധാനാധ്യാപകൻ തോജൊ അലക്സ്,നവാസ് കൊല്ലം, റഫീഖ് വയനാട്, ലിജു വര്‍ഗ്ഗീസ്, ഗോഡു്വീന ഷിജൊ, ആദില്‍ നൗഷാദ് എന്നിവര്‍ നെഹ്റുവിനെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.
![]()
