മനാമ : ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 8 ന് നടക്കും, 2017 ൽ ആയിരുന്നു സ്കൂളിൽ അവസാനമായി തെരഞ്ഞെടുപ്പു നടന്നത്, 2020 ൽ കോവിഡ് മൂലം തെരഞ്ഞെടുപ്പ് ഇല്ലാതെ നിലവിലെ ഭരണസമിതിക്ക് മന്ത്രാലയം കാലാവധി നീട്ടി നൽകുകയായിരിന്നു, അങ്ങനെ 9 വർഷത്തോളമായി പ്രോഗ്രസിവ് പാരന്റ്സ് അലൈയൻസ് (PPA ) നേതൃത്വം നൽകുന്ന പാനൽ ആണ് സ്കൂളിൽ ഭരണം നടത്തുന്നത്,കോവിഡ് മാറിയിട്ടും തെരഞ്ഞെടുപ്പ് നടത്താതെ നീട്ടി കൊണ്ട് പോകുന്നതിൽ പ്രധാന പ്രതിപക്ഷ മുന്നണിയായ യൂണൈറ്റഡ് പാരന്റ്സ് പാനൽ (UPP) നിരന്തരം പ്രതിഷേധവും പരാതിയും ഉന്നയിച്ചിരുന്നു, നിലവിൽ 9 വർഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാതെ മന്ത്രാലയം അനുമതി നൽകിയില്ല എന്ന് പറഞ്ഞു വീണ്ടും നീട്ടി കൊണ്ട് പോകാനുള്ള ശ്രമം ആണ് PPA നടത്തുന്നതെന്ന് പത്ര സമ്മേളനത്തിൽ UPP നേതാക്കൾ ആരോപിച്ചിരുന്നു,9 വർഷമായി സ്കൂളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയാതെ കുട്ടികളുടെ ഫീസ് 10 ദിനാറിൽ അധികം കൂട്ടി റിഫ കാമ്പസിലെ കെട്ടിടത്തിന്റെ അടവ് പോലും നടത്താതെ പലവിധത്തിൽ സ്കൂളിനെ പ്രതിസന്ധിയിൽ ആക്കുകയാണ് 9 വർഷത്തെ PPA ഭരണം കൊണ്ട് ഉണ്ടായതെന്ന് UPP ആരോപിക്കുന്നു.
ഈ അവസ്ഥയിൽ പോകുക ആണെങ്കിൽ സ്കൂൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് ഓഡിറ്റർ റിപ്പോർട് ഉണ്ട് എന്നും ഇവർ പറയുന്നു, UPP യുടെ പ്രതിഷേധം ഉണ്ടായത് കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ തന്നെ തയ്യാർ ആയത് എന്നും നേതാക്കൾ ആരോപിച്ചു.എന്ത് തന്നെയായാലും ബഹ്റൈൻ പ്രവാസ ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂൾ ആയ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ് വീറും വാശിയും ഏറുമെന്നത് ഉറപ്പ് ആണ്
![]()
