തിരുവനന്തപുരം : സത്താർ കായംകുളത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റു വാങ്ങി സ്വദേശത്തേക്ക് കൊണ്ട് പോയി.
സഹോദരൻ കെ ജെ അബ്ദുൽ റഷീദ്, ബന്ധുക്കളായ അമീൻ, ഷഫീക്, നെജി ഇല്ലിക്കുളം, നിസാം, അസ്ഹർ, സാദിഖ് എന്നിവർ ഏറ്റുവാങ്ങി.

കൃപ ഭാരവാഹികൾ, പ്രവാസി മലയാളി ഫൗണ്ടെഷൻ കേരള കോഡിനേറ്റർ അലോഷ്യസ് വില്യം, തൽഹത്ത് പൂവച്ചൽ അടക്കം നിരവധി റിയാദിലെ മുൻ പ്രവാസികൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. വൈകിട്ട് ആറു മണിക്ക് കബറടക്കം എരുവാ ജുമാ മസ്ജിദിൽ. സംസ്ഥാനത്തിന്റെ ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസി സുഹൃത്തുക്കൾ തങ്ങളുടെ പ്രിയ സഹോദരനെ കാണാൻ രാവിലേ മുതൽ കായംകുളത്തു എത്തിയിട്ടുണ്ട്.
![]()
