റിയാദ്: റിയാദിലെ അറിയപ്പെടുന്ന സാമുഹ്യപ്രവര്ത്തകന്നും , ഒ ഐ സി സി നേതാവുമായിരുന്ന സത്താർ കായംകുളത്തിന്റെ ആക്സ്മികമായ നിര്യാണത്തില്‍ പ്രവാസ ലോകത്തുനിന്നും അനുശോചന പ്രവാഹം.
ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച നേതാവും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യവുമായിരുന്ന സത്താർ കായംകുള
ത്തിൻ്റെ വേർപാടിൽ അതിയായ ദുഃഖം രേഖപെടുത്തുന്നതായി തൃശൂർ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചടത്തേളം സത്താർ കായംകുളത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണ്. തൃശ്ശൂർ ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് ആയിരുന്നു സത്താർ കായംകുളം എന്നും അനുശോചന കുറിപ്പിൽ അറിയിച്ചു.
റിയാദ് മലയാളി പൊതുസമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ ആകസ്മിക നിര്യാണത്തിൽ സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചനം അറിയിച്ചു.
തൃശൂർ ജില്ലാ സൗഹൃദവേദിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എന്നും കൂടെ നിന്നിരുന്ന വ്യക്തിത്വം ആയിരുന്നു സത്താർ കായംകുളം എന്ന് സൗഹൃദവേദി പ്രസിഡന്റ് ഗിരിജൻ ശങ്കരൻ നായർ അനുശോചന കുറിപ്പിൽ അറിയിച്ചു.
റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ (റിംല )രൂപീകരണം കാലം മുതൽ സംഘടനയോട് ചേർന്ന് നിന്നു എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകിയിരുന്ന ആളായിരുന്നു സത്താർ കായംകുളം എന്ന് പ്രസിഡന്റ് ബാബുരാജ് അനുസ്മരിച്ചു.
റിയാദ് ഇന്ത്യൻ മ്യൂസിക് ക്ളബിന്റെ എല്ലാ പരിപാടികൾക്കും പൂർണ്ണ പിന്തുണ നൽകിയിരുന്ന നല്ലൊരു കലാസ്നേഹി കൂടി ആയിരുന്നു സത്താർ കായംകുളം എന്ന് പ്രസിഡന്റ് സുബൈർ ആലുവ അനുസ്മരിച്ചു.
റിയാദിലെ സംഘടനാ പ്രവർത്തകർക്കിടയിലെ വേറിട്ട വ്യക്തിത്വം ആയിരുന്നു സത്താർ കായംകുളം എന്നും അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ തറവാട് കുടുംബകൂട്ടായ്മ അനുശോചനം രേഖപെടുത്തുന്നതായും അനുശോചന കുറിപ്പിലൂടെ തറവാട് കാരണവർ സോമശേഖർ അറിയിച്ചു.
![]()
