റിയാദ്: കഴിഞ്ഞ ദിവസം അന്തരിച്ച റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ വേർപാട് റിയാദ് സമൂഹത്തിനു തീരാ നഷ്ട്ടമാണെന്നു വിവിധ സംഘടനാ പ്രവർത്തകർ പറഞ്ഞു. റിയാദിലെ ഒട്ടുമിക്ക സംഘടനകളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന സത്താർ കായംകുളം പല സംഘടനകളുടെയും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നതായും അത് ഒരു പരിധിവരെ ഫലം കണ്ടതായും സംഘടനാ പ്രവർത്തകർ പറഞ്ഞു. രാഷ്ട്രീയത്തിനധീതമായി എല്ലാ രാഷ്ട്രീയ സംഘടനകളോടും ബന്ധം സ്ഥാപിച്ചിരുന്ന സത്താർ കായംകുളം മാതൃക രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നെന്നു കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ 32 വർഷമായി റിയാദിൽ സജീവ സാന്നിധ്യമായിരുന്നു സത്താർ കായംകുളം.
![]()
