റിയാദ് : റിയാദിലെ സാമൂഹിക – സംസ്കാരിൿ- രാഷ്ട്രീയ – ജീവകാരുണ്ണ്യ മേഖലകളിലെ നിറ സാന്നിധ്യം ആയിരുന്ന സത്താർ കായംകുളം(56) അന്തരിച്ചു.റിയാദ് പൊതു സമൂഹത്തിനു പകരം വെക്കാനില്ലാത്ത വ്യക്തിത്വം.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയായ ഒഐസിസി പ്രസ്ഥാനത്തിന് റിയാദിൽ തുടക്കം കുറിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വം. തികഞ്ഞ മനുഷ്യ സ്നേഹി,മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ചിരുന്ന നല്ലൊരു വ്യക്തിത്വം.
റിയാദിലെ ഏകദേശം ഇരുപത്തഞ്ചോളം മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനും, ഏകദേശം നാല്പതോളം പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക യുടെ ചെയർമാനും റിയാദിലെ കോൺഗ്രസ്സിന്റ കറകളഞ്ഞ മുഖവുമായിരുന്നു സത്താർ കായംകുളം.കുറച്ചു ദിവസങ്ങളായി അസുഖബാതിതനായി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
ആദരാഞ്ജലികൾ
![]()
