തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ആഡംബര സൗകര്യമുള്ള ബസിനു ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ നിർമ്മാണം നടക്കുന്നത് ബാംഗ്ലൂരാണ്.നവകേരള സദസ്സിലെ പങ്കാളിത്തം സമൂഹത്തിന്റെ പരിച്ഛേദമാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
![]()
