കോഴിക്കോട്:കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന് റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനു പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്കി.മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്.അനുമതി ലഭിച്ചാലും ഇല്ലങ്കിലും 23 നു റാലി നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വാർത്ത സമ്മേളനത്തിൽ ശക്തമായ ഭാഷയിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു
![]()
