ഈരാറ്റുപേട്ട:ഏഴ് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പവും നാട്ടുകാരോടൊപ്പവും രക്ഷപ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ടീം നന്മക്കുട്ടത്തിന്റെ ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു.നവംബര്‍ 12 ന് രാവിലെ പത്ത് മണി മുതല്‍ മേലുകാവ് ഫ്രാന്‍സിസ് റിവര്‍ഫ്രണ്ട് നാലുകെട്ടില്‍ നടത്തിയ പരിപാടി രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
നിലവിലെ പ്രസിഡന്റ് ഫാസില്‍ വെള്ളുപറമ്പില്‍ ജോലി ആവശ്യം വിദേശത്തേക്ക് പോകുന്നത് കൊണ്ട് തത്സസ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന ഷാജി കെ കെ പി യെ പ്രസിഡന്റായും ഹാഷിം ലബ്ബയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.വിവിധ ട്രൈനിംഗ് പരിപാടികളും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.
ഷാജി കെകെപി, ഹാഷിം ലബ്ബ, കെ പി ഷാഹുല്‍, ടി എ ഫൈസല്‍,നദീര്‍ കൊട്ടുകാപള്ളി,റമീസ് ബഷീര്‍, യു സന്ദിപ്,അനസ് പുളിക്കില്‍,ഷിഹാബ് പാറയില്‍,ഹാരിസ് പുളിക്കില്‍,ഷെല്‍ഫി ജോസ്, അജ്മല്‍, അഫ്സല്, ഷാഫി,നിസാര്‍ ഫാസില്‍ വെള്ളുപ്പറമ്പില്‍ തുടങ്ങിയര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കി സംസാരിച്ചു.
![]()
