ജിദ്ദ:ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിയുടെ കീഴിലുള്ള കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മൊത്തം അംഗങ്ങളുടെ അൻപത് ശതമാനം മെമ്പർമാർ പങ്കെടുത്ത യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് റിട്ടേണിംഗ് ഓഫീസറായിരുന്നു. മുഹമ്മദ് ബൈജു അവതരിപ്പിച്ച് ലുലു സൈനി പിന്താങ്ങിയ പാനലിനെ ഐക്യകണ്ഠന തെരഞ്ഞെടുത്തു.
വരണാധികാരി ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ തെരഞ്ഞെടുത്ത കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജനറൽ സിക്രട്ടറി നൗഷാദ് അടൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മൂത്തേടത്ത്, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മൂസ, സിദ്ദീഖ് പുല്ലങ്കോട് , മുഹമ്മദ് ബൈജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഭാരവാഹികളായി റോബി തോമസ്(പ്രസിഡണ്ട്),മുഹമ്മദ് ബൈജു, ബിബിൻ ബാബു, സാബു ശംസുദ്ധീൻ(വൈസ് പ്രസിഡണ്ടുമാർ),ഷാനവാസ് ഷെയ്ഖ് സ്നേഹക്കൂട്, ജോൺസൺ തങ്കച്ചൻ((ജനറൽ സെക്രട്ടറി),
സിയാദ് അബ്ദുൽ റഷീദ്,സിബിൻ ബാബു,മോഹനൻ പിള്ള,സൈഫുദ്ദീൻ അബ്ദുൾറഹ്മാൻ(സെക്രട്ടറിമാർ),അഷ്റഫ് കൂരിയോട്(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
റീജ്യണൽ കമ്മിറ്റി പ്രതിനിധികളായി മനോജ് മുരളീധരൻ, നിഷാദ് യഹ്യ എന്നിവരെയും
എക്സിക്യു്ട്ടീവ് അംഗങ്ങളായി റിഷിദ്,എൻ,നുജുമുദ്ദീൻ അബ്ദുൽ ഖാദർ,ലിൻസി രാജൻ,ലിനു കുരുവിള,അഷ്റഫ് ഫ്രഡി,ഷൈജു മാത്യു,മാമച്ചൻ,എ കെ ഷാജഹാൻ,ഷറഫുദ്ദീൻ,ഷെറിൻ സിദ്ദീഖ്,അൻസാർ ഖാൻ,ജിൻസി സിബിൻ എന്നിവരെയും തെരെഞ്ഞെടുത്തു.
അനുമോദന ചടങ്ങിൽ പ്രസിഡണ്ടായി തെരഞ്ഞെടുത്ത റോബിൻ തോമസ് അധ്യക്ഷത വഹിച്ചു. നിഷാദ് യഹ്യ സ്വാഗതവും ജനറൽ സെക്രട്ടറി ഷാനവാസ് നന്ദിയും പറഞ്ഞു.
![]()
