റിയാദ്:കെ.പി.സി.സിയുടെയും,ഒ ഐ.സി.സി.ഗ്ലോബൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന സംഘടന തെരെഞ്ഞെടുപ്പ് റിയാദ് പ്രവിശ്യയിൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്.നിലവിലുള്ള ഒ ഐ.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയുടെ ജില്ലയായ കാസർകോട് ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് മലാസിൽ വെച്ച് നടന്നു. പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ രഘുനാഥ് പറശിനി കടവ്,യഹ്യ കൊടുങ്ങലൂർ തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മൻസൂർ പി എം പടന്ന(പ്രസിഡന്റ്),ഇസ്മായിൽ കിനാജേ(ജനറൽ സെക്രട്ടറി), മുഹമ്മദ് അസ്കർ(ട്രഷർ), ഉമ്മർ കെ.എം.(വർക്കിങ് പ്രസിഡണ്ട്) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി അബ്ദുൽ റസാഖ് മഞ്ചേശ്വരം,പി. മൂസ ഇബ്രാഹിം ഉപ്പള,അഹമ്മദ് നിസ്സാര മുറ്റം(വൈസ് പ്രസിഡന്റുമാർ),മഹേഷ് ചെറുവത്തൂർ,മുഹമ്മദ് ഇസ്മായിൽ അബ്ദുല്ല( ജന.സെക്രട്ടറിമാർ ),നോമാൻ മഞ്ചേശ്വരം,അശോക് കുമാർ വോർക്കാടി( സെക്രട്ടറിമാർ),സക്കറിയ,മൂസ നാങ്കി,മേരിക്കുട്ടി,അഫ്രീദ്,ശരൺ കുമാർ എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങളായി എന്നിവരെയും തെരെഞ്ഞെടുത്തു. ജനറൽ കൌൺസിൽ അംഗങ്ങളായി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി. എം. കുഞ്ഞി,കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ ലത്തീഫ് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.കാസർഗോഡ് ഡി. സി.സി. പ്രസിഡണ്ട് പി.കെ ഫൈസൽ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.
![]()
