റിയാദ്: റിയാദിലെ ഡ്രൈവർമ്മാരുടെ കൂട്ടായ്മയായ പ്രവാസി സ്നേഹ കൂട്ടായ്മ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. മലാസ് പെപ്പർ ട്രീ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ മുത്തലിബ് കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. 2024 ലെ കലണ്ടർ Noora cargo MD. ബിനോയ് സുലൈമാൻ വിഴിഞ്ഞത്തിന് നൽകി പ്രകാശനം ചെയ്തു.
പരിപാടിയിൽ ചെയർമാൻ വിജയൻ കായംകുളം, യാസർ അലി കൊടുങ്ങല്ലൂർ, ശിഹാബ് കാട്ടിൽപ്പീടിക, നിസാർ ഓച്ചിറ, അബ്ദുൽ സമദ് ആലുവ, നൂർ മുഹമ്മദ് കരുവാരക്കുണ്ട്, ശ്യാം വിളക്ക് പാറ എന്നിവർ പങ്കെടുത്തു. ജോയി: സെക്രട്ടറി സമദ് ആലുവ സ്വാഗതവും യാസർ അലി നന്ദിയും പറഞ്ഞു.
![]()
