കൊച്ചി : മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി കോഴിക്കോട് നടക്കാവ് പൊലീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
![]()
