റിയാദ് : കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി എ മുഹമ്മദ് സലീമുമായി മക്ക ഓ ഐ സി സി ഒരുക്കിയ “മീറ്റ് ദി ലീഡർ” പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു.
സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിബാധിച്ചു കൊണ്ട് അഡ്വ പി എ സലിം സംസാരിച്ചു.
പ്രവർത്തകരുമായുള്ള സംവാദം കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ പരസ്പരം പങ്കു വെക്കുന്ന തരത്തിലുള്ളതായിരുന്നു.
ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മുത്തേടത്, ദമാം റീജണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം,ദമാം കൊല്ലം ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി ഷിനാസ് എന്നിവർ പങ്കെടുത്തു. റഷീദ് ബിൻസാഗർ, റഹീഫ് കണ്ണൂർ, നൈസം തോപ്പിൽ, ഇബ്രാഹിം വെള്ളഞ്ചോല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുബഷിർ,നൗഷാദ് എടക്കര, ഷെബീർ, ഹബീബ്, യാസിർ, റയീസ് പാളയംകണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ട്രഷറർ മുജീബ് കീഴിശ്ശേരി നന്ദിയും പറഞ്ഞു.
![]()
