റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ലേൺ ദി ഖുർആൻ പാഠ്യ പദ്ധതിയുടെ 2023 ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഇന്ന് (നവംബർ 10 വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക്.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ് 25”
സൂറ: ദുഖാൻ, സുഖുറൂഫ്, ശൂറ, ഫുസ്സ്വിലത്ത് വരെയുള്ള 4 സൂറത്തുകളാണ് പരീക്ഷയുടെ പാഠഭാഗം.പാഠഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്(www.learnthequran.org).
നവംബർ 10, വെള്ളിയാഴ്ച സൗദി സമയം ഉച്ചക്ക് 2 മണി മുതൽ രാത്രി 8 വരെയും, ഇന്ത്യൻ സമയം വൈകിട്ട് 4:30 മുതൽ രാത്രി 10.30 വരെയുമുള്ള 6 മണിക്കൂർ സമയത്തിനിടക്ക് ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെ നിന്നും പരീക്ഷയിൽ എല്ലാവർക്കും പങ്കാളികളാകാം.
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കാളികളാകാവുന്ന തരത്തിലാണ് പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റായ www.learnthequran.org ലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും
![]()
