റിയാദ്: റിയാദിൽ നിന്നുള്ള എഴുത്തുകാരി കമർബാനു വലിയകത്തിന്റെ മൂന്നാമത് പുസ്തകം ‘ ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും’ കഥാസമാഹാരം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കഥാകൃത്തു ഡോ: കെ.പി. സുധീര എഴുത്തുകാരൻ ടി.ആർ അജയന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പി.കെ. അനിൽ കുമാർ പുസ്തകാവതരണം നടത്തി. ഹരിതം ബുക്ക്സ് ഡയറക്റ്റർ പ്രതാപൻ തായാട്ട് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ നാസർ നാഷ്കോ, ഹിബ അബ്ദുൽ സലാം, സുലൈമാൻ മതിലകത്ത് എന്നിവർ സംസാരിച്ചു. വെള്ളിയോടൻ അവതാരകനായിരുന്നു. കമർബാനു വലിയകത്ത് നന്ദി പറഞ്ഞു. ഹരിതം ബുക്സ് ആണ് ‘ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും’ എന്ന പുസ്തകത്തിന്റെ പ്രസാധകർ.
![]()
