മസ്ക്കറ്റ്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു.
ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടിയാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട അഞ്ചുപേരും ഏതു രാജ്യക്കാരാണെന്ന സ്ഥീതീകരിച്ചിട്ടില്ല. നിരവധി ജീവനുകൾ അപകടങ്ങളിൽ പൊലിയുന്ന സ്ഥലവുമാണ് ഹൈമ. മലയാളി കുടുംബങ്ങൾ അടക്കം നിരവധിപേർ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതാകും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
![]()
