റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിലെ വാർഷിക കായിക ആഘോഷമായ ‘അത്ലിറ്റ്സ് മോസിന്’ പ്രൗഢമായ ഗംഭീര സമാപനം.ആൽഫ, ബീറ്റ,ഗാമ,ഡെൽറ്റ എന്നീ ഗ്രൂപ്പുകളിലായി എഴുപതോളം മത്സരയിനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ബാഡ്മിന്റൺ,ഖോകോ എന്നിവക്ക് പുറമെ നിരവധി ട്രാക്കിന മത്സരങ്ങളും ഏറെ ആവേശം നൽകുന്നതായിരുന്നു. അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ വാശിയേറിയ പ്രകടനമാണ് കാഴ്ചവച്ചത്.മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ ബോയ്സ് വിഭാഗത്തിൽ ഡെൽറ്റ,ബീറ്റ,ഗാമ ഗ്രൂപ്പുകളും ഗേൾസ് വിഭാഗത്തിൽ ആൽഫ,ഗാമ,ബീറ്റ ഗ്രൂപ്പുകളും യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കിഡ്ഡീസ് വിഭാഗത്തിൽ ഫൈസാൻ (ബീറ്റാ)ഫാത്തിമ ലിയാന(ഡെൽറ്റ) സബ് ജൂനിയർ വിഭാഗത്തിൽ ശരീഫ കൗസർ (ബീറ്റാ ) ജൂനിയർ വിഭാഗത്തിൽ അബ്ദുൽ റഹ്മാൻ (ഡെൽറ്റ) സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫാദിൽ ലുഖ്മാൻ(ആൽഫ), ഹയാ റാഷിദ് (ഡെൽറ്റ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.മികച്ച ഫുട്ബോൾ താരത്തിനുള്ള ട്രോഫി മുഹമ്മദ് ശാമിലും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ട്രോഫി സയ്യിദ് മഹദും കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫി വിതരണത്തിന് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ നേതൃത്വം നൽകി. അത്ലിറ്റ്സ്മോസിന് നേതൃത്വം നൽകിയ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ഷംസാദിനേയും അദ്ധ്യാപിക സോഫി മഹ്മൂദിനെയും അദ്ദേഹം അഭിനന്ദിച്ചു.സമ്മാനദാന ചടങ്ങിൽ മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി,മുനീറ അൽ സഹ് ലി, പ്രിൻസിപ്പൽ അബ്ദുൽ മജീദ്,ഉബയ്യ് അലി,ഹെഡ്മിസ്ട്രസ് ഹമീദാബാനു,ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
![]()
