തിരുവനന്തപുരം :കേരളീയം 2023 വൻ വിജയമായി വിജയം
തീർന്നെന്നും ജനം ഏറ്റെടുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പണം ധൂർത്തടിക്കുകയാണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തിയതും കൗതുകമുള്ള കാഴ്ചയായിരുന്നു. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചിരിക്കുന്നത്. ലോകം കേരളത്തിലേക്ക് വരുന്ന കാഴ്ചയാണ് കുറച്ച് കാലങ്ങളായി കണ്ട് വരുന്നത്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും. നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ നിരവധി പ്രചാരവേലകൾ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട് എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി സമാപന ദിവസം പ്രഖ്യാപിച്ചു.
![]()
