ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ വച്ച് നിര്യാതനായി. ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
255 സെൻറിമീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡ് നേടിയ വ്യക്തിയാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
1980ൽ പാകിസ്താനിലാണ് ഗുലാം ശബീർ ജനിച്ചത്. നിരവധി പ്രശസ്ത പരിപാടികളിൽ പങ്കെടുത്ത ഗുലാം സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റിയായിരുന്നു. നിരവധിയാളുകൾ ഗുലാം ഷബീറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
![]()
