റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രവാസി പരിചയ് 2023 നു ചുണ്ടൻ വള്ളവുമായി ഷിഫ മലയാളി സമാജം. ഷിഫാ മലയാളി സമാജം പ്രവർത്തകർ സ്വന്തമായി നിർമിച്ച ചുണ്ടൻ വള്ളമാണ് പരിപാടിക്ക് മാറ്റ് കൂട്ടുന്നതിനായി എത്തിച്ചത്. അഞ്ചു സംസ്ഥാനങ്ങളുടെ തനതു കലാരൂപങ്ങൾ റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അവതരിപ്പിച്ചു. കേരളത്തെ പ്രതിനിതീകരിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി. സമാജം നിർമിച്ച ചുണ്ടൻ വള്ളത്തിൽ സാബു പത്തടി അമരക്കാരനായി സംഘടിപ്പിച്ച വള്ളം കളി കാണികൾക്ക് ആവേശമായി. തുഴക്കാരായി മോഹനൻ കരുവാറ്റ, ഫിറോസ് പോത്തൻ കോട്, രതീഷ് നാരായണൻ, മുജീബ് കായംകുളം, സന്തോഷ് തിരുവല്ല, ബാബു കണ്ണോത്, കബീർ പട്ടാമ്പി എന്നിവർ പങ്കെടുത്തു. 2016 ൽ നിർമിച്ച ചുണ്ടൻ വള്ളം കേടുപാടുകൾ തീർത്തു മനോഹരമാക്കിയാണ് പ്രദർശനത്തിന് സമാജം പ്രവർത്തകർ എത്തിച്ചത്.
![]()
