തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം.
ഇത് സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി. ലീഗുമായി സഹോദര ബന്ധമാണ്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല. ആ ബന്ധം തകർക്കാൻ സി പി എം എന്ത് വൃത്തികെട്ട പണിയും എടുക്കുമെന്ന് ഞങ്ങൾക്ക് അറിയാം.
പലസ്തീന് വിഷയത്തെ തരംതാണ നിലയില്‍ സി പി ഐ എം ഉപയോഗിക്കുന്നു. മലപ്പുറം ജില്ലയിൽ പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![]()
