റിയാദ്: ഭക്ഷ്യ ഉൽപ്പന്നത്തിന്റെ പാക്കറ്റിലെ എക്സ്പയറി തീയതി തിരുത്തിയ സ്ഥാപനത്തിന് പത്തു ലക്ഷം റിയൽ പിഴചുമത്തി. കഴിഞ്ഞ ദിവസം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. റിയാദ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിലാണ് ക്രമക്കേട് പിടികൂടി പിഴ ചുമത്തിയത്. എന്നാൽ ഈ സ്ഥാപനത്തിന്റെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്നും നടപടികൾക്ക് വിധെയമാകേണ്ടിവരുമെന്നും അതോറിട്ടി മുന്നറിയിപ്പ് നൽകി.
കാലാവധി തിരുത്തിയ ഏകദേശം 1.4 ടൺ ഭക്ഷ്യോൽപന്നങ്ങൾ പിടിച്ചെടുത്തതായും അറിയിച്ചു. സ്ഥാപനത്തിന്റെ ചിലവിൽ ഇവ നശിപ്പിക്കുമെന്നും ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ വിവരം അറിയിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
![]()
