റിയാദ്: സൗദി അറേബിയയിലേക്ക് ഇനി എല്ലാ രാജ്യക്കാർക്കും ഇ ബിസിനസ്സ് വിസിറ്റിങ് വിസയിൽ എത്താം. എല്ലാ രാജ്യക്കാർക്കും ഈ ബിസിനസ്സ് വിസ ലഭിക്കുന്ന തരത്തിലേക്ക് സംവിധാനം വിപുലപ്പെടുത്തിയതായി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഇ-ബിസിനസ് വിസിറ്റ് വിസ സംവിധാനം നടപ്പിലാക്കുന്നത്. മുൻപ് തെരെഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങൾക്ക് മാത്രമായിരുന്നു ഇ ബിസിനെസ്സ് വിസ ഓൺലൈൻ സംവിധാനത്തിലൂടെ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവൻ രാജ്യങ്ങളെയും ഈ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതായും മന്ത്രാലയം ട്വിറ്റ് ചെയ്തു.
ഇതോടെ സൗദിയിലേക്ക് നിക്ഷേപകരുടെയും സാധ്യത നിക്ഷേപകരുടെയും ഒഴുക്ക് ആരംഭിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു വർഷ കാലാവധിയുള്ള ഇ-ബിസിനസ് വിസിറ്റ് വിസയിൽ പല തവണ രാജ്യത്തു വരാനും പോകാനും കഴിയുമെന്നതും ഇതിന്റെ നേട്ടമായി ബിസിനസ്സുകാർ പറയുന്നു.
![]()
