ദുബായ് : മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പുസ്തകം “രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും” ഷാർജ പുസ്തകൊത്സവത്തിൽ പ്രകാശനം ചെയ്തു.
മാധ്യമ പ്രവർത്തകൻ സി പി രാജശേഖരൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകർ മാതൃഭൂമി ആണ്. സെവൻ റൈറ്റേഴ്സ് ഫോറം ഹാളിൽ ആയിരുന്നു ചടങ്ങ്.
രാജ കുടുംബ അംഗവും ഷാർജ റുളേഴ്സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം അബ്ദുറഹ്മാൻ സാലം അൽ ഖാസ്മി പ്രകാശനം ചെയ്തു.രമേശ് ചെന്നിത്തലയുടെ പൊതുരംഗത്തെ ചെറുതും വലുതുമായതും സങ്കീർണ്ണമായതുമായ സംഭവങ്ങൾ കൃത്യതയോടെ പാകപ്പെടുത്തി എഴുത്തുക്കാരൻ വായനക്കാർക്ക് മുൻപിൽ എളുപ്പത്തിൻ മനസിലാകും വിധം അവതരിപ്പിച്ചിരിക്കുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ധീഷണശാലിയായ പൊതു പ്രവർത്തകന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര കൂടിയാണ് ഈ പുസ്തകം.
ചടങ്ങിൽ ശൈഖ് സലം കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കുട്ടി കോളൻ,യു ഡി എഫ് കൺവീനർ എം.എം ഹസ്സൻ, ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറക്ടർ അഭീബ് അഹമ്മദ്, പ്രവാസി വ്യവസായി ആർ ഹരികുമാർ, ആർ ചന്ദ്രശേഖരൻ, വി.ടി സലീം, ഇൻകാസ് യു.എ.ഇ പ്രസിഡന്റ്റ് മഹാദേവൻ വാഴശേരിൽ എന്നിവർ പങ്കെടുത്തു.
![]()
